
ഓപ്പറേഷൻ നംഖോർ കേസുമായി ബന്ധപ്പെട്ട് നടൻ ദുല്‍ഖര്‍ സൽമാന് ഹൈക്കോടതിയിൽനിന്ന് താത്കാലിക ആശ്വാസം. പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിന് നിർദേശം നൽകി. വാഹനം വിട്ടുകിട്ടുന്നതിനായി ദുല്‍ഖര്‍ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകണമെന്നും, വാഹനത്തിന്റെ 20 വർഷത്തെ വിവരങ്ങൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ അപേക്ഷ ലഭിച്ചാൽ അത് പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി കസ്റ്റംസിനോട് നിർദേശിച്ചു. അഥവാ അപേക്ഷ തള്ളുകയാണെങ്കിൽ, കൃത്യമായ കാരണം രേഖാമൂലം ബോധിപ്പിക്കണം എന്നും കോടതി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് കസ്റ്റംസിനോട് ഹൈക്കോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചു. അന്വേഷണത്തിന് വാഹനം കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടത് അനിവാര്യമാണോ എന്നും, രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം എന്നും കോടതി ചോദിച്ചു. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗാരന്റി നൽകാമെന്ന് ദുല്‍ഖര്‍ സൽമാൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.