
ഇസ്രയേലിന്റെ വംശഹത്യ അവസാനിപ്പിക്കാനായി മുന്‍കൈയ്യെടുക്കാനും, പലസ്തീനെ രാജ്യമായി അംഗീകരിക്കാനും ആവശ്യപ്പെട്ട തെരുവിലിറങ്ങി പ്രതിഷേധിച്ച് ഇറ്റലിയിലെ പതിനായിരക്കണക്കിന് ജനങ്ങള്‍.ഇറ്റലിയിലെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തെരുവുകള്‍ സംഘര്‍ഷഭൂമിയായി മാറി.
പലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി ആചരിച്ചാണ് രാജ്യത്ത് പ്രതിഷേധങ്ങള്‍ നടന്നത്.ഇസ്രയേലിനെ നയതന്ത്ര തലത്തിലും സാമ്പത്തികരംഗത്തും ഉപരോധിക്കുക, ഗസയിലെ വംശഹത്യയെ ഇറ്റലി സര്‍ക്കാര്‍ അപലപിക്കാന്‍ തയ്യാറാവുക, പലസ്തീന്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച ഇറ്റലിയിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.വന്‍ജനപിന്തുണയോടെ ആരംഭിച്ച പ്രതിഷേധ സമരത്തില്‍ ഇറ്റലിയിലുടനീളം പ്രതിഷേധ റാലികളും തുറമുഖ ഉപരോധവും റോഡ് ഉപരോധവും സമരങ്ങളും പണിമുടക്കും സംഘടിപ്പിക്കപ്പെട്ടു. പലലസ്തീന്‍ അനുകൂല പ്രതിഷേധത്തിനിടെ പലയിടങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.