27 December 2025, Saturday

Related news

November 11, 2025
November 4, 2025
November 3, 2025
October 16, 2025
October 11, 2025
September 29, 2025
September 22, 2025
September 9, 2025
August 30, 2025
August 27, 2025

“തേരി മേരി” ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

Janayugom Webdesk
June 20, 2025 4:29 pm

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന “തേരി മേരി” ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടി ഉർവശി നിർവഹിച്ചു. ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ ടെക്സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗൺസ്മെന്റ് വേളയിലാണ് ലോഞ്ച് ചെയ്തത്.
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്.കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല,സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് “തേരി മേരി “. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. 

ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്കിലെ അറിയപ്പെടുന്ന ഇൻഫ്ലുവൻസർ ശ്രീരംഗസുധയും മലയാളികളുടെ പ്രിയപ്പെട്ട അന്നാ രേഷ്മ രാജനുമാണ് നായികമാർ.

ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അലക്സ് തോമസ്, അഡീഷണൽ സ്ക്രിപ്റ്റ്- അരുൺ കാരി മുട്ടം, ക്രിയേറ്റീവ് ഡയറക്ടർ — വരുൺ ജി പണിക്കർ.ഛായഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ, എഡിറ്റർ — എം.എസ് അയ്യപ്പൻ നായർ. ട്രെയിലർ എഡിറ്റർ ജിത്ത് ജോഷി. സംഗീതം രഞ്ജിൻ രാജ്. ആർട്ട്-സാബുറാം. ക്രിയേറ്റീവ് ഡയറക്ടർ വരുൺ ജി പണിക്കർ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി.പ്രൊഡക്ഷൻ മാനേജേഴ്സ് — സജയൻ ഉദയൻകുളങ്ങര, സുജിത് വി.എസ്. വസ്ത്രാലങ്കാരം- വെങ്കിട്ട് സുനിൽ. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ. 

പിആർഒ: മഞ്ജു ഗോപിനാഥ്.കളറിസ്റ്റ്: രമേഷ് അയ്യർ
ഡിഐ: വിസ്‌റ്റ ഒബ്‌സ്‌ക്യൂറ.
നിശ്ചലദൃശ്യങ്ങൾ: ശാലു പേയാട്.
പോസ്റ്റർ ഡിസൈൻ ആർട്ടോകാർപസ്.
മാർക്കറ്റിംഗ്: വിവേക് ​​വി വാരിയർ
ലേബൽ : Muzik247

വർക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ
” തേരി മേരി” ഉടൻ റിലീസിനെത്തും.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.