ജമ്മു – കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ജമ്മു-കശ്മീരിലെ ബാരാമുള്ളയിലാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.സേനാവാഹനത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമുണ്ടായത്.
ആക്രമണത്തിനിരയായത് രാഷ്ട്രീയ റൈഫിൾസിന്‍റെ വാഹനമാണ്. നിയന്ത്രണ രേഖയോടടുത്തുള്ള നാഗിൻ പോസ്റ്റിനു സമീപത്തുവെച്ച് ഭീകരർ വാഹനത്തിനുനേരേ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.പുൽവാമയിൽ ഭീകരർ ഒരു തൊഴിലാളിക്ക് നേരെ വെടിയുതിർത്ത് മണിക്കൂറുകൾക്കുള്ളിലാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കശ്മീരിലെ ഗന്ദേർബൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടറും ആറു നിർമാണ തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഭീകരാക്രമണത്തിൽ ബിഹാർ സ്വദേശിയായ അശോക് കുമാർ ചൗഹാൻ എന്നയാളും മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.