9 February 2026, Monday

Related news

February 4, 2026
December 25, 2025
November 22, 2025
November 18, 2025
November 5, 2025
October 22, 2025
September 9, 2025
September 7, 2025
September 1, 2025
August 24, 2025

കശ്മീരില്‍ ഭീകരാക്രമണം: അഞ്ച് സെെനികര്‍ക്ക് വീരമൃത്യു

Janayugom Webdesk
ശ്രീനഗർ
July 8, 2024 11:03 pm

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കഠ്‌വ ജില്ലയിലെ ഉള്‍പ്രദേശമായ മചേദി മേഖലയിലാണ് ആക്രമണമുണ്ടായത്.
കഠ്‌വ നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ലോഹയ് മല്‍ഹാറിലെ ബഡ്നോട്ട ഗ്രാമത്തിന് സമീപം ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. മചേദി- കിന്‍ഡ്‌ലി-മല്‍ഹാര്‍ റോ‍ഡില്‍ സ്ഥിരം പട്രോളിങ് നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയും തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയുമായിരുന്നു.

സൈനികര്‍ പ്ര­ത്യാ­ക്രമണം നടത്തിയെങ്കിലും ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് തിരച്ചില്‍ വ്യാപകമാക്കി. ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും അറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ നാലാഴ്ചയ്ക്കിടെ കഠ്‌വയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിടെ കഴിഞ്ഞ മാസം 12, 13 തീയതികളിലുണ്ടായ വെടിവയ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു സിആര്‍പിഎഫ് ജവാനും ജീവന്‍ നഷ്ടമായിരുന്നു. 

Eng­lish Sum­ma­ry: Ter­ror attack in Kash­mir: Five sol­diers martyred

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.