അസമിൽ തീവ്രവാദക്കേസിൽ പ്രതിയായ യുവാവ് കാസർകോട് നിന്ന് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ എം ബി ഷാബ്ഷേഖ് (32)നെയാണ് ബുധനാഴ്‌ച പുലർച്ചെ നാല് മണിക്ക് പടന്നക്കാട്ടെ ക്വാർട്ടേഴ്‌സിൽ നിന്ന് ഹോസ്ദുർഗ് പൊലീസിന്റെ സഹായത്തോടെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.
അസമിൽ യുഎപിഎ കേസിൽ പ്രതിയായതോടെയാണ് ഷാബ്ഷേഖ് കേരളത്തിലേയ്ക്ക് എത്തിയത്. ഒരുമാസമായി പടന്നക്കാട് എത്തി കെട്ടിട നിർമ്മാണ ജോലി ചെയ്തു വരികയായിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ താമസിച്ച ശേഷമാണ് ഇയാൾ കാസർകോട് ജില്ലയിൽ എത്തിയത്. ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ അസം പൊലീസും എൻഐഎയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാബ്ഷേഖിനെ അറസ്റ്റു ചെയ്യാൻ സാധിച്ചത്. പിന്നാലെ പ്രതിയെ അസമിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.