29 December 2025, Monday

Related news

December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025

പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് വന്‍ സ്‌ഫോടനം, ജീവനുംകൊണ്ടോടി ആളുകള്‍

Janayugom Webdesk
ലാഹോര്‍
September 7, 2025 6:25 pm

പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് സംഭവം. ക്രിക്കറ്റ് മത്സരത്തിനിടെ മൈതാനത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രിക്കറ്റ് മൈതാനത്തുനിന്ന് പുക ഉയരുന്നതും ആളുകള്‍ ഓടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

ആഴ്ചകള്‍ക്ക് മുമ്പ് ഓപ്പറേഷന്‍ സര്‍ബാകാഫ് എന്നപേരില്‍ സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിയിരുന്നു. ഈ സൈനികനടപടിക്ക് മറുപടിയെന്നോണമാണ് ആക്രമണമുണ്ടായതെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിനടക്കം പരിക്കേറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.