13 December 2025, Saturday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 9, 2025

ജമ്മു കശ്മീരില്‍ തീവ്രവാദ ആക്രമണം: സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു

Janayugom Webdesk
ന്യൂഡല്‍ഹി
August 19, 2024 11:25 pm

ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. ഉധംപൂര്‍ ജില്ലയില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സും (സിആര്‍പിഎഫ്) സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. 

ഓഗസ്റ്റ് 14ന് ജമ്മു കശ്മീരിലെ ദോഡയില്‍ നടന്ന ഏറ്റുമുട്ടലില്‍ ക്യാപ്റ്റന്‍ ദീപക് സിങ് കൊല്ലപ്പെട്ടിരുന്നു. ഒരു പ്രദേശവാസിക്കും പരിക്കേറ്റിരുന്നു. ശിവ്ഗഡ് — അസര്‍ ബെല്‍റ്റില്‍ കോര്‍ഡന്‍ ആന്റ് സെര്‍ച്ച് ഓപ്പറേഷനിടെ വനത്തില്‍ വച്ച് ഉദ്യോഗസ്ഥന് വെടിവയ്പില്‍ പരിക്ക് പറ്റിയിരുന്നു. 

ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ഏറ്റുമുട്ടലുകളും ആക്രമണങ്ങളും പതിവായതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവരും പങ്കെടുത്തു. ജമ്മു കശ്മീരിലെ തന്ത്രപ്രധാന ഇടമായ ഹൈവേകള്‍ ഭീകരര്‍ ലക്ഷ്യം വച്ചേക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.