23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
October 29, 2024
October 28, 2024
October 25, 2024

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം

Janayugom Webdesk
ന്യൂഡല്‍ഹി
October 28, 2024 11:31 am

ജമ്മുകശ്‌മീരിൽ സൈനികവാഹനത്തിന്‌ നേരെ ഭീകരരുടെ വെടിവെപ്പ്‌.അഖ്‌നൂർസെക്ടറിൽ വെച്ച്‌ വാഹനത്തിനുനേരെ ഭീകരർ 15 റൗണ്ട്‌ വെടിയുതിർത്തതായി സൈന്യം പറഞ്ഞു.കരസേനയുടെ ആംബുലൻസിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വെടിവെപ്പിനുശേഷം ഭീകരർ വനമേഖലയിലേയ്ക്ക്‌ കടന്നതായാണ്‌ റിപ്പോർട്ട്‌. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.