
കശ്മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ഭീകരാക്രമണം. രജൗരി ജില്ലയിലെ സുന്ദര്‍ബാനി പ്രദേശത്തു വെച്ചാണ് ഭീകരര്‍ സൈനിക വാഹനത്തിന് നേര്‍ക്കാണ് അക്രമണം. വനത്തോട് ചേര്‍ന്നുള്ള ഫാല്‍ ഗ്രാമത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന വാഹനത്തിന് നേര്‍ക്കായിരുന്നു ഭീകരാക്രമണം. ഭീകരര്‍ രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പ്രദേശം ഭീകരര്‍ സ്ഥിരമായി നുഴഞ്ഞുകയറാന്‍ ഉപയോഗപ്പെടുത്തുന്ന പ്രദേശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തെത്തുടര്‍ന്ന് പ്രദേശം മുഴുവന്‍ സെന്യം വളഞ്ഞിരിക്കുകയാണ്. പിന്നാലെ മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് വ്യാപക തിരിച്ചില്‍ ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയരാന്‍ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് ജവാന്മാര്‍ രാവിലെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്താത്തതില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിനെ ബിഎസ്എഫ് അതൃപ്തി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.