പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. ”പൊലീസ് മൊബൈല്‍ വാന്‍ നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഐഇഡി ആക്രമണമാണ് ഉണ്ടായത്. പിന്നീട് അരമണിക്കൂറോളം ഭീകരര്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം സ്ത്രീകളുടെ പോളിംഗ് സ്റ്റേഷനില്‍ അനധികൃതമായി കയറി ചില പുരുഷന്മാരുടെ വീഡിയോ പുറത്തുവന്നത് വിവാദമായിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് നടക്കുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ താല്കാലികമായി നിര്‍ത്തിവച്ചു. സാമ്പത്തിക പ്രതിസന്ധി, ഭീകരാക്രമണം, അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇടയിലാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്. അറസ്റ്റിലായ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പോളിംഗ് ബൂത്തിന് പുറത്ത് ഫലം പ്രഖ്യാപിക്കുന്നത് വരെ നിലയുറപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചത്.
English Summary:Terrorist Attacks During General Elections; Five policemen were killed in Pakistan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.