9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 5, 2025

തീവ്രവാദ ഗ്രൂപ്പുമായി ബന്ധം; വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
July 2, 2023 9:28 pm

പാകിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ)​ റെയ്ഡ് നടത്തി. ഗ​സ്‌​വ ഇ ​ഹി​ന്ദ് എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ബി​ഹാ​റില്‍ പട്ന​യി​ലെ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലും ധ​ർ​ഭം​ഗ​യി​ലു​മാ​യി​രു​ന്നു റെ​യ്ഡ്. ഗു​ജ​റാ​ത്തി​ലെ സൂ​റത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. ബറേലി ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ, മെമ്മറി കാർഡുകൾ, സിം കാർഡുകൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. 

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 14ന് ​പട്ന​യി​ലെ ഫൂ​ൽ​വ​രി​ഷെ​രീ​ഫി​ൽ നി​ന്ന് മ​ർ​ഗൂ​ബ് അ​ഹ​മ്മ​ദ് ഡാ​നി​ഷി​നെ (താ​ഹി​ർ) അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഗ​സ്‌​വ ഇ ​ഹി​ന്ദി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയും 2022 ജൂലൈ 22ന് മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

ഐപിസി, യുഎപിഎ എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം ഈ വർഷം ജനുവരി ആറിന് മർഗൂബിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പാകി​സ്ഥാ​നി​ൽ നി​ന്നു നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന ഗ​സ്‌​വ ഇ ​ഹി​ന്ദി​നു വേ​ണ്ടി മർഗൂബ് അ​ഡ്മി​നാ​യി വാ​ട്സ്ആപ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യി​രു​ന്നു. പാകി​സ്ഥാ​നി​ൽ നി​ന്നു​ള്ള സെ​യി​ൻ എ​ന്ന​യാ​ളാ​ണ് വാ​ട്സ്ആപ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ​ത്. പാകി​സ്ഥാ​നി​ക​ളും ബം​ഗ്ലാ​ദേ​ശി​ക​ളും യെ​മ​ൻ സ്വ​ദേ​ശി​ക​ളും ഈ ഗ്രൂപ്പിലുണ്ടായിരുന്നു.

Eng­lish Summary:terrorist group affil­i­a­tion; NIA raids in var­i­ous states
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.