ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ സൈനികവാഹനത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരില്‍ ഒരാളെ വധിച്ചു. പ്രദേശത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
രാവിലെ ഏഴ് മണിയോടെ ബട്ടാല്‍ മേഖലയില്‍ ജോഗ്വാനിലെ അസാൻ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡിലൂടെ കടന്നുപോകുകയായിരുന്ന ആർമി ആംബുലൻസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഒരു ഡസനിലധികം ബുള്ളറ്റുകൾ ആംബുലൻസിൽ തുളച്ചു കയറി. ഉടന്‍തന്നെ സുരക്ഷാ സേന ഉടന്‍ തന്നെ പ്രദേശം വളയുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. ഒന്നിലധികം ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി സൈന്യം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും സാധാരണക്കാരുമടക്കം 12 പേര്‍ മരിച്ചിരുന്നു. കശ്മീരിൽ ഈ വർഷം ഇതുവരെ ഒമ്പത് സൈനികരും 15 സാധാരണക്കാരും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 21 ഭീകരരെ സൈന്യം വധിച്ചു. ജമ്മുവിൽ 13 സുരക്ഷാ ഉദ്യോഗസ്ഥരും 11 സാധാരണക്കാരും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.