
ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ വിപണനം ദീർഘിപ്പിക്കാനുള്ള പദ്ധതികളുമായി ടെസ്ല. ഇതിൻറെ ഭാഗമായി പുതിയ ഷോറൂമുകൾക്കായി ന്യൂ ഡൽഹിയിലും മുംബൈയിലും സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ടെസ്ല.
2022ൽ വിപണി പ്രവേശന പദ്ധതികൾ നിർത്തിവച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിൽപ്പന കേന്ദ്രമായ ഇന്ത്യയിൽ കച്ചവടം ആരംഭിക്കുന്നതിനായി കഴിഞ്ഞ വർഷം അവസാനം മുതൽ പരിശ്രമം നടത്തുകയായിരുന്നു യുഎസ് കാർ നിർമിത കമ്പനി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ച അമേരിക്കയിൽ വച്ച് ടെസ്ല സിഇഒ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥലപരിമിതി, മൊബിലിറ്റി, സാഹ്കേതിക വിദ്യ എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെപ്പറ്റി ചർച്ച നടത്തിയിരുന്നു.
ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള എയ്റോ സിറ്റി ഷോറൂം നിർമാണത്തിനായി ടെസ്ല പാട്ടത്തിനെടുത്തതായാണ് വിവരം.
എയ്റോസിറ്റി മേഖലയിൽ വൻ ഹോട്ടലുകളും റീട്ടെയിൽ ഔട്ട്ലെറ്റുകളും ആഗോല സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവ കാണപ്പെടുന്നു. മുബൈയിൽ വിമാനത്താവളത്തിനടുത്തുള്ള ബാദ്ര കുർല കോംപ്ലക്സിലെ ബിസിനസ് റീട്ടയിൽ ഹബ് തിരഞ്ഞെടുത്തതായാണ് വിവരം. ഡൽഹിയിലെയും മുംബൈയിലെയും രണ്ട് സ്ഥലങ്ങളും 5000 സ്ക്വയർ ഫീറ്റിനടുത്ത് വലിപ്പമുള്ളവയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.