5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 1, 2025
March 31, 2025
March 29, 2025
March 27, 2025
March 26, 2025

പാഠപുസ്തക വിതരണം; ജില്ലയില്‍ എത്തിയത് ആറ് ലക്ഷം കോപ്പികള്‍

Janayugom Webdesk
ആലപ്പുഴ
April 1, 2025 10:47 am

സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള ആറ് ലക്ഷം പാഠപുസ്തകങ്ങൾ ജില്ലയിലെ 261 സൊസൈറ്റികളിലെത്തി. 1, 3, 5, 7, 9 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളാണ് എത്തിച്ചത്. പുതിയ അദ്ധ്യയന വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ രണ്ട് വാല്യങ്ങളിലായി ആകെ 27 ലക്ഷം പുസ്തകങ്ങളാണ് ആവശ്യമുള്ളത്. ആദ്യ വാല്യം മാത്രം 17ലക്ഷത്തിലധികമുണ്ടാകും. ഇവയിൽ ഒമ്പത് ലക്ഷത്തോളം പുസ്തകങ്ങൾ എത്തിച്ചേർന്നതോടെയാണ് സൊസൈറ്റികളിലേക്കുള്ള വിതരണത്തിന് തുടക്കമായത്. പത്താം ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. 2,4,6,8 ക്ലാസുകളിലെ പുസ്തകങ്ങൾ അച്ചടി പൂർത്തിയായി ജില്ലാ ഹബ്ബായ ആലപ്പുഴ ഗേൾസ് സ്കൂളിലെത്തിയിട്ടില്ല. ഓരോ സൊസൈറ്റിക്കും കൈമാറേണ്ട പുസ്തകങ്ങളുടെയും, ഓരോ സ്കൂളിനും ആവശ്യമായ പുസ്തകങ്ങളുടെയും കണക്ക് ടെക്സ്റ്റ് ബുക്ക് മോണിറ്ററിംഗ് സിസ്റ്റം വഴി ശേഖരിച്ചിച്ചിട്ടുണ്ട്. 

പുസ്തകങ്ങൾ തരം തിരിക്കുന്ന കുടുംബശ്രീ പ്രവർത്തകർ തന്നെയാണ് സൊസൈറ്റികളിലേക്കുള്ള പുസ്തകവിതരണവും നടത്തുന്നത്. ഒരു വാഹനത്തിൽ രണ്ട് പ്രവർത്തകരുണ്ടാവും. രാവിലെ 9.30 മുതൽ 5 മണിവരെയാണ് കുടുംബശ്രീ വനിതകളുടെ പ്രവർത്തന സമയം. ദൂരസ്ഥലങ്ങളിൽ സ്റ്റോക്കെത്തിക്കാൻ പോകുമ്പോൾ ഡ്യൂട്ടി രാത്രിവരെ നീണ്ടേക്കാം. ഈ ദിവസങ്ങളിൽ അധികക്കൂലി പൊതുവിദ്യാഭ്യസ വകുപ്പ് ലഭ്യമാക്കും. പുസ്തകങ്ങൾ തരം തിരിക്കുക, പേക്ക് ചെയ്യുക, വിതരണം നടത്തുക എന്നിവയാണ് വനിതകൾ ചെയ്യുന്നത്. കയറ്റിറക്ക് ജോലികൾ ചെയ്യുന്നത് വിവിധ യൂണിയൻ തൊഴിലാളികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.