25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 2, 2025
February 28, 2025
January 30, 2025
January 15, 2025
January 9, 2025
September 11, 2024
September 4, 2024
June 22, 2024
June 2, 2024
May 30, 2024

തടിയന്റവിട നസീർ പരോളിൽ കണ്ണൂരിലെത്തി

Janayugom Webdesk
കണ്ണൂർ
September 4, 2024 6:10 pm

ബംഗളൂരു സ്ഫോടനക്കേസിൽ പരപ്പന അഗ്രഹാര ജയിലിലെ ശിക്ഷാ തടവുകാരൻ കണ്ണൂർ സിറ്റി മരക്കാർകണ്ടിയിലെ ബൈത്തുൽ ഹിലാലിൽ തടിയന്റവിട നസീറിന് ബംഗളൂരു കേടതി ഒരാഴചത്തേക്ക് പരോൾ അനുവദിച്ചു. നസീറിന്റെ പിതാവ് മരക്കാർക്കണ്ടിയിലെ അബ്ദുൾ മജീദ്(72) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനാണ് ഏഴുദിവസത്തെ പരോൾ കോടതി അനുവദിച്ചത്. മരക്കാർക്കണ്ടിയിലെ വീട്ടുപരിസരത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. കണ്ണൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പട്രോളിംഗും ശക്തമാക്കി. കശ്മീർ റിക്രൂട്ട്മെന്‍റ് കേസ്, 2008 ലെ ബംഗളൂരു സ്ഫോടന പരമ്പര, മുൻ മുഖ്യമന്ത്രി ഇ കെ നായനാർ വധശ്രമം, കാച്ചപ്പള്ളി ജ്വല്ലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, കളമശേരിയിൽ ബസ് കത്തിച്ച സംഭവം തുടങ്ങിയ കേസുകളിൽ നസീർ പ്രതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.