18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ തായ് യുവതിക്ക് വെടിയേറ്റു

Janayugom Webdesk
ന്യൂഡല്‍ഹി
November 11, 2024 7:45 pm

ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ തായ് യുവതിയെ വെടിവച്ച് വീഴ്ത്തിയതിന് 4 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഉദയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ഉദയ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 24 കാരിയായ യുവതി അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. 

രാഹുൽ ഗുർജാർ(25),അക്ഷയ് ഖുബ്ചന്ദനി(25),ധ്രുവ് സുഹൽക(21),മഹിം ചൌധരി(20) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് സൂപ്രണ്ട് യോഗേഷ് ഗോയൽ പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടി ഉദയ്പൂരിലെ ഒരു ഹോട്ടലിൽ കൂട്ടുകാരിക്കൊപ്പം താമസിക്കുകയായിരുന്നുവെന്നും, എന്നാൽ ശനിയാഴ്ച പുലർച്ചെ 1.30ഓടെ ചില സുഹൃത്തുക്കളെ കാണണമെന്ന വ്യാജേന ഹോട്ടൽ മുറിയിൽ നിന്നും ഒറ്റയ്ക്ക് പുറത്തിറങ്ങുകയും പ്രതികൾക്കൊപ്പം മദ്യ സൽക്കാരത്തിനായി മറ്റൊരു ഹോട്ടൽ മുറിയിലേക്ക് പോകുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.

ഹോട്ടലിൽ വച്ച് പ്രതികളിലൊരാളായ രാഹുൽ ഗുർജാർ ഇവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ആത്മരക്ഷാർത്ഥം യുവതി അയാളെ കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ഇതോടെ ദേഷ്യത്തിൽ ഗുർജാർ തൻറെ കൈവശമുണ്ടായിരുന്ന പിസ്റ്റൽ ഉപയോഗിച്ച് യുവതിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്നും എസ്പി കൂട്ടിച്ചേർത്തു. 

എന്നാൽ പരിഭ്രാന്തരായ പ്രതികൾ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.

വാരിയെല്ലിന് പരിക്കേറ്റ യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് വിടുകയായിരുന്നുവെന്നും ഗോയൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.