
തായ‍്‍ലന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം മാര്‍ച്ച് 29ന് നടക്കുമെന്ന് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ. തെരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ജനുവരി അവസാനത്തോടെ പാർലമെന്റ് പിരിച്ചുവിടുമെന്നും തുടർന്ന് മാർച്ചിലോ ഏപ്രിൽ ആദ്യത്തിലോ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നും അനുട്ടിന്‍ നേരത്തെ പറഞ്ഞിരുന്നു. പൊതുതെരഞ്ഞെടുപ്പിനൊപ്പം പുതിയ ഭരണഘടനയെക്കുറിച്ചുള്ള റഫറണ്ടവും കംബോഡിയയുമായുള്ള അതിർത്തി നിർണയം സംബന്ധിച്ച് രണ്ട് കരാറുകൾ റദ്ദാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള മറ്റൊരു റഫറണ്ടവും നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനും ഫറണ്ടങ്ങൾക്കുമായി കണക്കാക്കിയ ബജറ്റ് 274.81 ദശലക്ഷം ഡോളറാണ്. ഫ്യൂ തായ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിൽ നിന്ന് ഭുംജൈതായ് പാർട്ടിയെ പിൻവലിച്ചതിന് ശേഷം പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടിയുമായി അനുട്ടിൻ ചർൺവിരാകുല്‍ ധാരണയിലെത്തിയിരുന്നു. അധികാരമേറ്റ് നാല് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നതും പുതിയ ഭരണഘടനയ്ക്ക് വേണ്ടിയുള്ള റഫറണ്ടം നടത്തുകയും ചെയ്യുമെന്നായിരുന്നു പീപ്പിള്‍സ് പാര്‍ട്ടിയുമായുള്ള സഖ്യ വ്യവസ്ഥകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.