22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ;” മൈ 3 ” ജനുവരി 19‑ന് തീയേറ്ററിൽ

അയ്മനം സാജൻ
January 17, 2024 10:35 am

സൗഹൃദത്തിന്റെ പുതിയ തലങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ്” മൈ 3 “. സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. ജനുവരി 19‑ന് തന്ത്രമീഡിയ ഈ ചിത്രം തീയേറ്ററിൽ എത്തിക്കും.

പുതിയ തലമുറയിലെ സൗഹൃദത്തിന്റെ ശക്തി വലുതാണ്. സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങളിലും സൗഹൃദങ്ങൾ ആത്മാർത്ഥമായി ഇടപെടുന്നു. ക്യാൻസറിന് എതിരെ പോരാടുന്ന മനുഷ്യരുടെ കഥ പറയുന്നതോടൊപ്പം, നല്ല സൗഹൃദങ്ങളുടെയും കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം.

സ്റ്റാർ ഏയ്റ്റ് മൂവീസിൻ്റെ ബാനറിൽ നിർമ്മിയ്ക്കുന്ന “മൈ 3 “രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. തിരക്കഥ ‑ഗിരീഷ് കണ്ണാടിപറമ്പ് ‚ക്യാമറ — രാജേഷ് രാജു, ഗാനരചന — രാജൻ കടക്കാട്, സംഗീതം — സിബി കുരുവിള, എഡിറ്റിംഗ് — സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത്തിക്കൊടി, സഹ സംവിധാനം — സമജ് പത്മനാഭൻ, ഡിജിറ്റൽ മാർക്കറ്റിംഗ് — അമൽ കാനത്തൂർ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം ‑തന്ത്ര മീഡിയ.

തലൈവാസൽ വിജയ്, സബിത ആനന്ദ്, ഷോബി തിലകൻ, രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന,അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ പയ്യന്നൂർ എന്നിവർ അഭിനയിക്കുന്നു.

 

Eng­lish Sum­ma­ry: Tha­laivasal Vijay star­rer; “My 3” hits the­aters on Jan­u­ary 19

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.