4 February 2026, Wednesday

മികച്ച 12 റോഡുകളില്‍ ഇടംപിടിച്ച് തലപ്പാടി-ചെങ്കള

Janayugom Webdesk
കോഴിക്കോട്
February 4, 2026 10:05 pm

രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി ദേശീയപാത അതോറിട്ടിയുടെ (എൻഎച്ച്എഐ) കലണ്ടറിൽ ഇടംപിടിച്ച് തലപ്പാടി–ചെങ്കള റോഡ്. ഊരാളുങ്കൽ സൊസൈറ്റി നിർമിച്ച റോഡ് കലണ്ടറിയിൽ ഏപ്രിൽ മാസത്തെ ചിത്രമായാണ് ഇടം പിടിച്ചത്. കലണ്ടറിൽ കേരളത്തിൽ നിന്ന് ഇടം നേടിയ ഏക റോഡാണിത്. ദേശീയപാതയുടെ ഒന്നാം റീച്ചായ തലപ്പാടി-ചെങ്കള 39 കിലോമീറ്റർ ആറുവരിപ്പാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കി ദേശീയപാത അതോറിട്ടി ഏറ്റെടുത്തിരുന്നു. ദേശീയപാത 66ൽ നിർമാണം പൂർത്തിയാകുന്ന ആദ്യ റീച്ചാണിത്. സംസ്ഥാനത്ത് 23 റീച്ചുകളിൽ കേരളത്തിൽ നിന്ന് ഊരാളുങ്കൽ സൊസൈറ്റിക്ക് മാത്രമാണ് കരാർ ലഭിച്ചത്. റോഡിൽ പുലർത്തിയ ഗുണമേന്മയ്ക്കും അതോറിട്ടിയുടെ ആദരം സൊസൈറ്റിക്കു ലഭിച്ചിരുന്നു. 

ദേശീയപാതാനിർമാണത്തിൽ ഒരു സഹകരണ സ്ഥാപനം കൈവരിച്ച മികവിന് 2024‑ലെ ‘നാഷണൽ ഹൈവേ എക്സലൻസ് അവാർഡും’ ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു. ആദ്യമായി ഏറ്റെടുത്ത എൻഎച്ച്എഐ കരാറിന് തന്നെ അംഗീകാരം കിട്ടിയെന്നത് തൊഴിലാളികളുടെ സഹകരണസംഘമായ ഊരാളുങ്കൽ സൊസൈറ്റിയുടെ ഉന്നതമായ തൊഴിൽസംസ്ക്കാരത്തിനും നിർമ്മാണമികവിനും സമൂഹബദ്ധതയ്ക്കുമുള്ള സാക്ഷ്യപത്രമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ നിർമാണം ഇഴയുന്നതിനിടെയാണ് തലപ്പാടി മുതൽ ചെങ്കള വരെയുള്ള റീച്ച് ഊരാളുങ്കൽ കൃത്യസമയത്ത് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തത്. ഇതിൽ ദക്ഷിണേന്ത്യയിലെ തന്നെ ഒറ്റത്തൂൺ മേല്പാലവും ഉൾപ്പെടുന്നു. 

Kerala State - Students Savings Scheme

TOP NEWS

February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.