
ഇന്ത്യാക്കാര്‍ക്ക് ഇത് അഭിമാന നിമിഷം.സൈന്യത്തിന് നന്ദി.പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയശക്തമായ തിരിച്ചടിയുടെ വാര്‍ത്ത അറിഞ്ഞതിന് ശേഷം പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിയുടെ വാക്കുകളാണിവ.
പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ തകർത്തു എന്ന വാർത്ത ആശ്വാസം നൽകുന്നുവെന്നും ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.ഇന്ത്യ നടത്തിയ ഈ ഓപ്പറേഷന് ഇതിലും യോജിച്ച പേര് വേറെയില്ല. എന്റെ അമ്മയുടെ അടക്കം സിന്ദൂരം മായ്ച്ചു കളഞ്ഞ ആക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. ആ ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിൽ കൂടി മറുപടി നൽകിയിരിക്കുന്നു അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.