
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച ലോക്സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടു നിന്ന് ശശിതരൂര്‍.സഭയിലെ പ്രവര്‍ത്തനം, പ്രതിപക്ഷം എടുക്കേണ്ട നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചത്.പങ്കെടുക്കാനാവില്ലെന്ന് തരൂര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഡല്‍ഹിയില്‍ ഇല്ലാത്തത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് ശശി തരൂരിന്റെ വിശദീകരണം. പ്രഭ ഖൈതാന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി തരൂര്‍ ഇന്നലെ കൊല്‍ക്കത്തയിലെത്തിയിരുന്നു. അവിടെനിന്നും സമയത്ത് ഡല്‍ഹിയില്‍ എത്താന്‍ കഴിയാത്തതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തത് എന്നാണ് തരൂരിന്റെ വിശദീകരണം.നവംബര്‍ 30‑ന് നടന്ന കോണ്‍ഗ്രസ് സ്ട്രാറ്റജിക് ഗ്രൂപ്പ് മീറ്റിംഗിലും തരൂര്‍ പങ്കെടുത്തിരുന്നില്ല. അന്ന് താന്‍ വിമാനത്തിലായിരുന്നെന്നും കേരളത്തിലേക്ക് വരികയായിരുന്നു അതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് തരൂര്‍ അന്ന് നല്‍കിയ വിശദീകരണം. നേരത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ 12 സംസ്ഥാനങ്ങളില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടന്നപ്പോഴും തരൂര്‍ വിട്ടുനിന്നിരുന്നു.
ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും യോഗത്തിനെത്താതിരുന്ന തരൂര്‍ അന്ന് തന്നെ പ്രധാനമന്ത്രി മോഡിയെ പുകഴ്ത്തി പോസ്റ്റുമിട്ടിരുന്നു.കഴിഞ്ഞ ദിവസം ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസ് പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന് പ്രഖ്യാപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ അവാർഡിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അത് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി തരൂർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ പുരസ്‌കാരത്തെ കുറിച്ച് അറിഞ്ഞില്ലെന്ന ശശി തരൂരിന്റെ വാദം കള്ളമാണെന്നും പുരസ്കാരം സംബന്ധിച്ച് തരൂരിനെ അറിയിച്ചതിന് തെളിവുണ്ടെന്നും വ്യക്തമാക്കി എച്ച്ആർഡിഎസ് ഭാരവാഹികൾ രംഗത്തെത്തി. ഈ തെളിവുകള്‍ പുറത്ത് വിടുമെന്നും എച്ച്ആർഡിഎസ് ഭാരവാഹികൾ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.