17 December 2025, Wednesday

Related news

December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

തരൂര്‍ രണ്ടും കല്‍പിച്ച്; രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന അവലോകനങ്ങള്‍ എക്സില്‍ ട്വീറ്റ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2025 12:25 pm

കോണ്‍ഗ്രസിനേയും,രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് അവലോകനങ്ങള്‍ എക്ലില്‍ ട്വീറ്റ് ചെയ്ത് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂര്‍ .സിവിതാസ് സമീര്‍ എന്നയാളുടെ അവലോകനമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ശശി തരൂരും ‚രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളിലെ രണ്ട് പ്രവണതയാണെന്നം ഇതിനെ ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് പ്രശ്നമെന്നും അവലോകനത്തില്‍ പറയുന്നു.

90കളിൽ പുതിയ കാഴ്ചപ്പാട് കൊണ്ടുവരണമെന്ന സമീപനമായിരുന്നു കോൺ​ഗ്രസിനെന്ന് സിവിതാസ് സമീർ പറയുന്നു. രാഹുൽ ​ഗാന്ധി നേതൃത്വത്തിൽ വന്നതിനുശേഷം കോൺ​ഗ്രസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. എന്നാൽ ബദൽ നയങ്ങൾ ഉള്ള ആളാണ് ശശി തരൂർ. എന്തിനെയും എതിർക്കുന്ന പാർടി മാത്രമായി കോൺ​ഗ്രസ് മാറി. നയമില്ലാത്ത പാർടിയായി കോൺ​ഗ്രസ് മാറുമ്പോൾ തരൂരിനെപ്പോലുള്ളവരെ ഒതുക്കുകയാണെന്നും ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വിലയിരുത്തൽ ശരിവെച്ചുകൊണ്ടാണ് തരൂർ റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.