5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
January 2, 2025
January 1, 2025
December 30, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024
December 26, 2024

പാർട്ടിക്ക് വിധേയനായില്ലെങ്കിൽ തരൂർ പാർട്ടിയിലുണ്ടാകില്ല: കെ സുധാകരൻ

Janayugom Webdesk
കണ്ണൂർ
December 26, 2021 10:24 pm

ശശി തരൂർ ഒരു എംപി മാത്രമാണെന്നും കെ റയിൽ വിഷയത്തിൽ പാർട്ടിക്ക് വിധേയനായില്ലെങ്കിൽ പാർട്ടിയിലുണ്ടാകില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞു. കണ്ണൂർ ഡിസിസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വച്ചാണ് ശശി തരൂരിന് സുധാകരന്റെ മുന്നറിയിപ്പ്. കെ റയിൽ വിഷയത്തിൽ മറുപടി എഴുതിത്തരാൻ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ഒരു തീരുമാനമെടുത്താൽ പാർട്ടിയുടെ എല്ലാ എംപിമാരും അത് അംഗീകരിക്കണം. 

ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാർട്ടിയിൽ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടികളുടെ വിവാഹപ്രായം വർധിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ഔദ്യോഗികമായി ഒരു നിലപാടിലെത്തിയിട്ടില്ല. ഞങ്ങൾ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹപ്രായം 21 വയസാക്കുന്നതിൽ ഗുണവും ദോഷവുമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

ENGLISH SUMMARY:Tharoor will not be in the par­ty if he does not sub­mit to the par­ty: K Sudhakaran

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.