22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

രക്തസാക്ഷി പരിവേഷത്തോടെ ബിജെപിയിലേക്ക് ചേക്കേറാമെന്ന തരൂരിന്റെ സ്വപ്നം നടക്കില്ലെന്ന് ഉണ്ണിത്താന്‍

Janayugom Webdesk
തിരുവനന്തപുരം
December 7, 2025 1:19 pm

കോണ്‍ഗ്രസില്‍ നിന്ന് നേടാവുന്നതെല്ലാം നേടിയ തരൂര്‍ ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി കുറ്റപ്പെടുത്തി.ഉണ്ട ചോറിന് തരൂര്‍ നന്ദി കാണിക്കണമെന്നുംഉണ്ണിത്താന്‍ പറഞ്ഞു. രക്തസാക്ഷി പരിവേഷത്തോടെ ബിജെപിയിലേക്ക് പോകാം എന്ന ശശി തരൂരിന്റെ സ്വപ്നം വിലപ്പോകില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു .

കോണ്‍ഗ്രസിന്റെ അച്ചടക്കം പാലിക്കാന്‍ ശശി തരൂര്‍ എം പിയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യന് ഒരു പാര്‍ട്ടിയെ കൊണ്ട് ഉണ്ടാക്കാവുന്ന നേട്ടമെല്ലാം തരൂര്‍ കോണ്‍ഗ്രസിനെ ഉപയോഗിച്ച് ഉണ്ടാക്കി. ശശി തരൂരിന് ചോറ് കോണ്‍ഗ്രസിലും കൂറ് ബിജെപിയിലുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. ഒരു മനുഷ്യന് ഒരു പാര്‍ട്ടിയെ കൊണ്ട് നേടാവുന്നത് മൊത്തം നേടിയെടുത്ത ഒരു വ്യക്തിയാണ് അദ്ദേഹം. പക്ഷേ അദ്ദേഹം കഴിഞ്ഞ കുറേ നാളുകളായി ചോറ് ഇവിടെയും കൂറ് അവിടെയുമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത് ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്. ഒരു രക്തസാക്ഷി പരിവേഷം നേടിയെടുത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി, ഒരു വീര പുരുഷനായി ബിജെപിയിലേക്ക് പോകാം എന്ന് അദ്ദേഹത്തിന്റെ മനസില്‍ ഒരു കണക്ക് കൂട്ടലുണ്ട്. അതീ ജന്മ നടക്കാന്‍ പോകുന്നില്ല. അങ്ങനെയൊരു വീര പുരുഷനാക്കാന്‍ ഞങ്ങളും ഉദ്ദേശിക്കുന്നില്ല രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.