9 December 2025, Tuesday

Related news

December 7, 2025
November 30, 2025
November 5, 2025
November 4, 2025
July 10, 2025
June 23, 2025
May 17, 2025
March 19, 2025
February 26, 2025
February 25, 2025

തരൂരിന്റെ ബിജെപി- ആര്‍എസ്എസ് പ്രേമം കൂടുന്നു; പിഎംശ്രീയെ പുകഴ്ത്തുന്നു

Janayugom Webdesk
തിരുവനന്തപുരം
November 30, 2025 10:51 am

കോണ്‍ഗ്രസ് എംപി ശശി തൂരൂര്‍ വീണ്ടും ആര്‍എസ്എസ്-ബിജെപിയെ പുകഴ്ത്തി രംഗത്ത്. പിഎംശ്രീ പദ്ധതിയില്‍ കാവിവത്കരണം കാണുന്നില്ലെന്നും മോഡി സര്‍ക്കാരിന്റെ വികസന ക്ഷേമപദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലെന്നും പറയുന്നു. സ്വച്ഛഭാരത് പദ്ധതി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും മോഡി സര്‍ക്കാരിന് ജനപിന്തുണയുണ്ട്. അതുകൊണ്ടാണല്ലോ വീണ്ടും അവര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് ശശി തരൂര്‍ പറഞ്ഞു.

പിഎംശ്രീയുടെ കാര്യത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നമുക്ക് അവകാശപ്പെട്ട പണമാണ് കേന്ദ്രം തരുന്നത്. അതേസമയം, നമുക്ക് വിയോജിപ്പുകള്‍ രേഖപ്പെടുത്താനും മാറിനില്‍ക്കാനും കഴിയും. അത് ഫെഡറലിസത്തിന്റെ മേന്മയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരു മുഖം മുന്നിലുണ്ടാകണം. ബംഗാളില്‍ മമതാ ബാനര്‍ജിയും തമിഴ്‌നാട്ടില്‍ സ്റ്റാലിനും ഒക്കെ ഉള്ളതുപോലെ നേതൃസ്ഥാനത്ത് ഒരു മുഖം ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും തരൂര്‍ പറയുന്നു. ബിജെപിയേയും, മോഡിയേയും പുകഴ്ത്തുന്ന ശശി തരൂരിനെതിരെ ഒരു നടപടിയും എടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകത്തതില്‍ പ്രതിഷേധം ശക്തമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.