കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക്ശശിതരൂരിനെഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുനഖാര്‍ഗയെ കഴിഞ്ഞ ദിവസം എംപിമാരായ കെ മുരളീധരന്‍, എം കെ രാഘവന്‍, ബന്നിബഹന്നാന്‍ എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിക്ക് അദ്ദേഹം മുതല്‍ക്കൂട്ടാണെന്നു അഭിപ്രായപ്പെട്ടു. എന്നാല്‍ ഖാര്‍ഗെ ഉറപ്പൊന്നു നല്‍കിയിട്ടില്ല. ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്.
ഹൈബി ഈഡൻ എംപി ‚അനിൽ ആന്റണി അടക്കമുള്ള യുവ നിരയും. തരൂരിനായി കാർത്തി ചിദംബരവും സൽമാൻ സോസും രംഗത്തു വന്നട്ടുണ്ട്.അതേസമയം കേരള നേതൃത്വം ശശി തരൂരിനെഎതിർക്കാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ.സുധാകരന്‍ എന്നിവർക്ക് തരൂരിനെ വല്യ താൽപര്യമില്ല. കെ സി വേണുഗോപാലിനും തരൂർ നേതൃത്വത്തിലേക്ക് വരുന്നതിൽ വലിയ താൽപ്പര്യമില്ലാത്ത അവസ്ഥയാണ്. പ്രവർത്തക സമിതിയിലേക്ക് മൽസരിക്കാനില്ലെന്ന നിലപാടിലാണ് തരൂർ.
പരിഗണിക്കുകയാണെങ്കിൽ നോമിനേറ്റ് ചെയ്യണമെന്നതാണ് ആവശ്യം. റായ്പൂരിൽ സംഘടിപ്പിച്ചിട്ടുള്ള പ്ലീനറി സമ്മേളനത്തിന് ഇനി 10 ദിവസം മാത്രമാണ് ഉള്ളത് . പ്രവർത്തക സമിതിയിലേക്ക് 12പേരെ ആണ് തെരഞ്ഞെടുക്കേണ്ടത്.പ്രവർത്തക തന്നെ സമിതിയിലേക്ക് പരിഗണിക്കേണ്ട എന്ന നിലപാട് എകെ ആന്റണി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാൽ ഉമ്മൻ ചാണ്ടിയും ഇതേ നിലപാട് അറിയിച്ചേക്കും. അനാരോഗ്യം അലട്ടുന്ന ഉമ്മൻ ചാണ്ടി, ഈ മാസം 24 മുതൽ 26 വരെ ഛത്തീസ്‌ഗഡിലെ റായ്പുരിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കില്ല. ഉമ്മൻ ചാണ്ടിക്ക് തരൂർ വരുന്നതിനോട് എതിർപ്പില്ലെന്നാണു സൂചന.
അദ്ദേഹത്തിനൊപ്പമുള്ള എ വിഭാഗത്തിലെ എം കെ രാഘവന്‍,ബെന്നിബഹന്നാന്‍, അടക്കമുള്ള എംപിമാരും, തമ്പാനൂര്‍രവി,കെ മോഹന്‍രാജ് തുടങ്ങിയ എ വിഭാഗത്തിലെ മുന്നണിപോരാളികളും തരൂരിനൊപ്പം നിലയുറച്ചിരിക്കുകയാണ്.പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടന്നാൽ തരൂർ മത്സരിക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
തിരഞ്ഞെടുപ്പു നടന്നാൽ രമേശ് ചെന്നിത്തല മത്സരത്തിനിറങ്ങിയേക്കും. എൻ.എസ്.യു., യൂത്ത് കോൺഗ്രസ് കാലം മുതൽ ദേശീയതലത്തിൽ പ്രവർത്തിച്ചതു വഴി വിവിധ നേതാക്കളുമായുള്ള ഊഷ്മള ബന്ധം രമേശിനു മുതൽക്കൂട്ടാണ്. 1997 ൽ കൊൽക്കത്തയിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഏറ്റവുമൊടുവിൽ പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടന്നത്.അതേസമയം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ശശി തരൂരും. പ്രവർത്തക സമിതിയിലേക്ക്തരൂരിനെപരിഗണിക്കുമോയെന്നആകാംക്ഷകൾക്കിടെയാണ് പ്ലീനറി സമ്മേളനത്തിൽ ചുമതല നൽകിയിരിക്കുന്നത്.
വർക്കിങ് കമ്മിറ്റി പ്രവേശത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് ഇനിയും അന്തിമ നിലപാടിൽ എത്തിയിട്ടില്ലെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരവും വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ട സംസ്ഥാനത്തെ പര്യടനവും തരൂരിനെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കിയിരുന്നു.
പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവിൽ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നു. രമേശ് ചെന്നിത്തലയും ഈ സമിതിയിൽ അംഗമാണ്. പ്ലീനറി സമ്മേളനത്തിലൂടെ പാർട്ടി ഉടച്ച് വാർക്കപ്പെടുമ്പോൾ തരൂർ എങ്ങനെ പരിഗണിക്കപ്പടുമെന്നത് പ്രധാനമാണ്.
English Summary:
Tharoor’s working committee membership; Opposition to Kharge KC and others without giving assurances
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.