11 December 2025, Thursday

Related news

September 30, 2025
September 23, 2025
August 8, 2025
August 2, 2025
July 29, 2025
July 10, 2025
June 26, 2025
December 9, 2024
March 31, 2024
November 27, 2023

സ്കൂളിൽ ക്രിസ്തീയ പ്രാർത്ഥന ചൊല്ലിയെന്ന്; പ്രിൻസിപ്പലിനെ വളഞ്ഞിട്ട് തല്ലി ബജ്രംഗ്ദൾ പ്രവർത്തകർ

Janayugom Webdesk
പുനെ
July 6, 2023 2:37 pm

മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ പ്രിൻസിപ്പലിന് ബജ്രംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയരുകയാണ്.

തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീൽ സ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടറിനാണ് മർദനമേറ്റത്. ബജ്രംഗ്ദൾ പ്രവർത്തകർ സ്കൂളിനുള്ളിൽ കടന്ന് മർദിക്കുകയായിരുന്നു.ഏതാനും രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് ബജ്രംഗ്ദൾ പ്രവർത്തകർ പ്രിൻസിപ്പലിനെ മർദിച്ചത്. സംഭവത്തിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ അലക്സാണ്ടറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നും ഹൈന്ദവ ആഘോഷങ്ങൾക്ക് അവധി നൽകുന്നില്ലെന്നും പെൺകുട്ടികളുടെ ടോയ്‌ലറ്റിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചെന്നും രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു.

ക്രിസ്ത്യൻ വിശ്വാസം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് പ്രിൻസിപ്പൽ നടത്തുന്നതെന്ന് അക്രമികൾ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ സ്കൂൾ മാനേജ്മെന്‍റ് നിഷേധിച്ചു.

പ്രിൻസിപ്പലിനെ പിരിച്ചുവിടാൻ ബജ്രംഗ്ദൾ പ്രവർത്തകർ സ്കൂൾ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രിൻസിപ്പൽ അവധിയിൽ പ്രവേശിച്ചതായാണ് വിവരം.

eng­lish summary;that the Chris­t­ian prayer was recit­ed at school; Bajrang Dal work­ers sur­round­ed and beat up the principal

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.