22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

26കാരിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ചു

Janayugom Webdesk
ബെംഗളൂരൂ
September 21, 2024 9:47 pm

ബെംഗളൂരുവില്‍ 26 കാരിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു.കര്‍ണാടകയിലെ വയ്ക്കലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.അന്യ സംസ്ഥാനക്കാരിയായ യുവതി ബെംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റെടുത്ത് താമസിച്ച് വരികയായിരുന്നു.അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം പുഴുവരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ സതീഷ് കുമാര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.