8 January 2026, Thursday

Related news

January 7, 2026
January 6, 2026
January 6, 2026
January 4, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026

കര്‍ഷക സമരം അടിച്ചമര്‍ത്തി പഞ്ചാബിലെ എഎപി സര്‍ക്കാര്‍

Janayugom Webdesk
ചണ്ഡ‍ീഗഢ്
March 20, 2025 10:40 pm

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുക എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭ പാതയിലുള്ള കര്‍ഷക സമരത്തെ അടിച്ചമര്‍ത്തി പഞ്ചാബ് പൊലീസ്. ബുധനാഴ്ച രാത്രി മുതല്‍ പഞ്ചാബ് — ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖൗനരിയിലും തമ്പടിച്ചിരുന്ന പ്രക്ഷോഭകരെ സമര കേന്ദ്രത്തില്‍ നിന്നും നീക്കിയ പൊലീസ് ഡല്‍ഹിയിലേക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തി.
കര്‍ഷക സമരത്തെ ഭീകരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ദേശവ്യാപക പ്രക്ഷോഭത്തിന് സംയുക്ത കിസാന്‍ മോര്‍ച്ചയും (രാഷ്ട്രീയേതരം) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ആഹ്വാനം ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഓഫിസ് ഉപരോധിച്ചു. ദല്ലേവാളിനെയും പന്ഥറിനെയും അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. 

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിതല സമിതിയുമായി ചര്‍ച്ച നടത്തിയ സംഘടനാനേതാക്കളായ ജഗ്ജിത് സിങ് ദല്ലേവാള്‍, സര്‍വന്‍ സിങ് പന്ഥര്‍ അടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സംഘര്‍ഷ് മോര്‍ച്ചയുടെ നേതൃത്വത്തില്‍ തരണ്‍തരണ്‍ ജില്ലാ കളക്ടറേറ്റ് ഉപരോധിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.