5 March 2026, Thursday

Related news

March 5, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026

സ്നാപ് ചാറ്റിൽ പരിചയപ്പെട്ട 14 കാരിയിൽ നിന്ന് 5.5 പവൻ കവ‍ർന്ന സംഭവം; പ്രതിയും കൂട്ടുകാരനും പെൺകുട്ടിയെ പീഡിപ്പിച്ചു, ഒരു അറസ്റ്റ് കൂടി

Janayugom Webdesk
വളാഞ്ചേരി
September 21, 2025 7:38 pm

മലപ്പുറം വളാഞ്ചേരിയില്‍ പതിനാലുകാരിയില്‍ നിന്ന് അഞ്ചര പവൻ സ്വര്‍ണാഭരണം സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മണ്ണാര്‍ക്കാട് സ്വദേശി മനോജിനെയാണ് വളാഞ്ചേരി പൊലീസ് അറസ്ററ് ചെയ്തത്. കേസില്‍ മുഖ്യ പ്രതി മഹമ്മദ് അജ്മലിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അജ്മല്‍ പിതാവ് സ്വര്‍ണ വ്യാപാരിയാണെന്നും പുതിയൊരു മാല പണിയിച്ച് തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടിയുടെ അമ്മയുടെ മാല കൈക്കലാക്കുകയായിരുന്നു.

അജ്മലും മനോജും പെൺകുട്ടിയ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുവർക്കുമെതിരെ സ്വരണാഭരണം തട്ടിയെടുത്തതിനൊപ്പം പോക്സോ നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. സ്നാപ്ചാറ്റ് വഴിയാണ് ഒന്നാം പ്രതി ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മൽ പെൺകുട്ടിയുമായി അടുക്കുന്നത്. കഴിഞ്ഞ ജൂലൈ നാലിനാണ് ഇയാൾ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്‍കിയ യുവാവുമായി പെൺകുട്ടി അടുത്തു. ഇയാൾ കുട്ടിയുടെ നഗ്ന ചിത്രങ്ങളും ചോദിച്ച് വാങ്ങിയിരുന്നു.

പിന്നീട് തന്‍റെ പിതാവ് ജ്വല്ലറി വ്യാപാരിയാണെന്നും മാലയുടെ ചിത്രം അയച്ചുതന്നാല്‍ പുതിയ മോഡലിലുള്ള മാല പണിയിച്ചു നല്‍കാമെന്നും വാഗ്ദാനം ചെയ്തപ്പോള്‍ പെണ്‍കുട്ടി സ്വന്തം മാലയുടെ ചിത്രം അയച്ചു കൊടുത്തു. എന്നാല്‍ ഇത് ചെറുതാണെന്നും വലിയ മാലയാണെങ്കില്‍ അതിലും വലിയ മാല വാങ്ങിച്ചു നല്‍കാമെന്നും വാഗ്ദാ മുഹമ്മദ് അജ്മല്‍ നല്‍കി. തുടര്‍ന്നാണ് കുട്ടി ഉമ്മയുടെ മാല കൈക്കലാക്കി ചിത്രം അയച്ചു കൊടുത്തത്. ഇതോടെ മാല നേരില്‍ കണ്ടാല്‍ മാത്രമേ മോഡല്‍ മനസ്സിലാകു എന്ന് പറഞ്ഞതനുസരിച്ച് പ്രതിക്ക് പെണ്‍കുട്ടി ലൊക്കേഷന്‍ അയച്ചു കൊടുത്തു. വീട്ടിലെത്തിയ അജ്മലിന് പെണ്‍കുട്ടി ജനലിലൂടെ മാല നല്‍കി. അപ്പോള്‍ തന്നെ പ്രതി മാലയുമായി മുങ്ങുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.