7 December 2025, Sunday

Related news

December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 3, 2025
December 2, 2025
November 30, 2025
November 30, 2025

തിരുവനന്തപുരത്ത് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി വനിതാ ഡോക്ടറെ ആക്രമിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 30, 2023 4:45 pm

തിരുവനന്തപുരം ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയും സഹോദരനും വനിതാ ഡോക്ടറെ ആക്രമിച്ചു. കയ്യേറ്റം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനേയും ഇവര്‍ മര്‍ദിച്ചു. തിരുവനന്തപുരം മരപ്പാലം സ്വദേശികളായ വിവേകിനേയും വിഷ്ണുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

തമ്പാനൂരില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ഓട്ടോ ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത വിവേകിനെ ഇന്നലെ വൈകിട്ടാണ് തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചത്. സഹോദരന്‍ വിഷ്ണുവും ആശുപത്രിയില്‍ എത്തുകയായിരുന്നു. ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതികള്‍ മുറിയിലെ ഉപകരണങ്ങളും കസേരയും തകര്‍ത്തു. ഫോര്‍ട്ട് പൊലീസെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതിനും, ആശുപത്രിയിലെ അതിക്രമത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Eng­lish Summary;The accused assault­ed a female doc­tor who was brought to Thiru­vanan­tha­pu­ram for med­ical examination
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.