25 November 2024, Monday
KSFE Galaxy Chits Banner 2

പ്രതികള്‍ മൃതദേഹം മറവ് ചെയ്തത് ദൃശ്യം മോഡലില്‍

Janayugom Webdesk
കട്ടപ്പന 
March 10, 2024 9:30 pm

വീടിനുള്ളില്‍ നിര്‍മ്മിച്ച കുഴിയില്‍ നിന്നും ഗൃഹനാഥനായ വിജയന്റെ മൃതദേഹം കണ്ടെത്തിയതോടെ ഇടുക്കി ഇരട്ടക്കൊലക്കേസില്‍ അഭ്യൂഹങ്ങള്‍ക്ക് വിരമമായി. രണ്ട് കൊലപാതങ്ങള്‍ നടത്തിയതായി സമ്മതിച്ച പ്രതി പുത്തന്‍പുരയ്ക്കല്‍ വിട്ടില്‍ നിതീഷ് (രാജേഷ്-31)നെ ഇന്ന് രാവിലെ കാക്കാട്ടുകടയിലെ വാടക വീട്ടില്‍ പൊലീസ് എത്തിച്ച് തെളിവെടുപ്പ് നടത്തി. നിതിന്‍ കാണിച്ച് നല്‍കിയ മുറിക്കുള്ളിലെ സ്ഥലത്ത് കുഴിച്ചതോടെ കാര്‍ഡ്‌ബോര്‍ഡില്‍ മൂന്നായി മടക്കിയ നിലയില്‍ വിജയന്റെ അസ്ഥികൂടവും ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി.

നാല് ദിവസം പ്രായമായ കുട്ടിയുടെ ശരീരം കണ്ടെത്തുവാന്‍ കഴിയാത്തതിനാല്‍ നാളെയും തിരച്ചില്‍ തുടരും. കഴിഞ്ഞ് ആഗസ്റ്റ് മാസത്തിലാണ് വാടക വീട്ടില്‍ വെച്ച് വിജയനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ നിതിഷ് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിജയനെ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊല്ലുന്നത്. ജോലിയ്ക്ക് പോകാതിരുന്നതും സ്ഥലം വിറ്റ തുകയുമായി ബന്ധപ്പെട്ട തര്‍ക്കുവുമാണ് വിജയനെ കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ചത്. മുറിക്കുള്ളില്‍ തന്നെ അഞ്ചരയടിയോളം താഴ്ചയില്‍ വീതികുറച്ച് മൃതദ്ദേഹം സംസ്‌കരിക്കുകയായിരുന്നു. തുടര്‍ന്ന് തറ സിമന്റ്‌കൊണ്ട് പ്ലാസ്റ്ററിംഗ് നടത്തുകയും ചെയ്തു. കൊലപാതകത്തില്‍ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നടന്നതെന്ന് പ്രതി സമ്മതിച്ചതായി പറയുന്നു. കൊലപാതകം നടന്ന വാടക വീട്ടില്‍ വെച്ച്തന്നെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് ശരീരാവശിഷ്ടം മാറ്റി.

2016‑ല്‍ അവിവാഹിതയായ വിജയന്റെ മകള്‍ക്ക് പ്രതിയായ നിതീഷില്‍ ഉണ്ടായ ആണ്‍കുട്ടിയെയാണ് ജനിച്ച് നാലാം ദിവസം നിതീഷ് ശ്വാസം മുട്ടിച്ച് കൊന്നത്. അപമാനം മറച്ച് പിടിക്കുന്നതിനായി വിജയന്റെ കൈകളില്‍ കിടന്ന കുഞ്ഞിനെ നിതീഷ് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കക്കാട്ടുകടയിലെ തെളിവെടുപ്പിന് ശേഷം കട്ടപ്പന സാഗര ജം്ഗ്ഷനിലെ വിജയന്റെ പഴയ വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. അഞ്ച ദിവസത്തേയ്ക്കാണ് പ്രതിയെ കസ്റ്റഡിയില്‍ എടത്തിരിക്കുന്നത്. കൂട്ട് പ്രതിയായ വിഷ്ണു പരിക്കുകള്‍ പറ്റിയതിനെ തുടര്‍ന്ന് ആശുപത്രി ചികിത്സയിലാണ്. തുടര്‍ദിവസങ്ങളില്‍ വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. വിജയന്റെ ഭാര്യയും മകളേയും കട്ടപ്പനയിലുളള ഷെല്‍റ്റര്‍ ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഇടുക്കി പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടികെ, കട്ടപ്പന ഡിവൈഎസ്പി പി വി ബേബി, പോലീസ് സര്‍ജ്ജന്‍ ലിസ തോമസ്, അസി. സര്‍ജ്ജന്‍ ജോമോന്‍, ഇടുക്കി എല്‍എ തഹസീല്‍ദാര്‍ മിനി കെ ജോണ്‍, ഇടുക്കി ഡോഗ് സ്്ക്വഡ്, ഫോണന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ അന്വേഷണത്തിന് നേത്യത്വം നല്‍കി.

Eng­lish Sum­ma­ry: The accused hid the body in the Drishyam model

Eng­lish Summary:

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.