കോട്ടയത്ത് അമ്മയെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കോട്ടയം വാകത്താനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്. വാകത്താനം പള്ളിക്ക് സമീപം ഉദിക്കല്‍ പാലത്തിലാണ് മൃതദേഹം കണ്ടത്. ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട ശേഷം പാലത്തില്‍ നിന്ന് ചാടുകയായിരുന്നു. 2022ല്‍ അമ്മ സതിയെ കൊന്ന കേസില്‍ ജയിലിലായ ബിജു അടുത്തിടെയാണ് ജാമ്യത്തില്‍ നിന്ന് ഇറങ്ങിയത്.
English Summary:The accused in the case of killing his mother hanged
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.