23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 28, 2023
November 26, 2023
November 20, 2023
November 11, 2023
August 1, 2023
June 20, 2023
May 21, 2023
March 6, 2023
February 5, 2023

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് പറഞ്ഞിട്ടെന്ന് പ്രതി

Janayugom Webdesk
കളമശ്ശേരി
February 5, 2023 6:51 pm

എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനനെതിരെ ഗുരുതര ആരോപണവുമായി സസ്പെൻഡ് ചെയ്ത അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് കോൺഗ്രസ് അനുകൂല സംഘടനയിലെ നേതാവുമായ അനിൽകുമാർ. 

സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരമാണ് താൻ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ നൽക്കിയത് എന്നും സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് തനിക്കെതിരെ മാത്രമാണ് കേസെടുത്തത് എന്നും അനിൽകുമാർ ആരോപിച്ചു. സർട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച അപേക്ഷ ആശുപത്രി ജീവനക്കാരനാണ് തനിക്ക് എത്തിച്ചു നൽകിയത് എന്നും സൂപ്രണ്ട് നിർദേശിച്ചു എന്നു പറഞ്ഞതിനാലാണ് ജീവനക്കാരിക്ക് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ നൽകിയതെന്നും നേരത്തെ ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനു വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ടെന്നും അനിൽകുമാർ വെളിപ്പെടുത്തി. 

. അനൂപ് എന്ന ആളുടെ കുഞ്ഞിനാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. അനൂപിന്റെ കുഞ്ഞുമായി ബന്ധപ്പെട്ട ഒരു വിഷയം ഉണ്ടന്നും അത് പരിഹരിച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടു ഗണേഷ് മോഹൻ പറഞ്ഞത് അനുസരിച്ച് അനൂപ് തന്നെ ബന്ധപ്പെടുകയായിരുന്നു. അഞ്ചുമാസം മുമ്പ് മെഡിക്കൽ കോളേജിൽ തന്നെ ജനിച്ച ഒരു കുഞ്ഞിനെയാണ് അനൂപ് ഏറ്റെടുത്തത് വളർത്തിയത്. ആ കുഞ്ഞിന് ഒരു ജനന സർട്ടിഫിക്കറ്റ് വേണമെന്നും അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് അനൂപും ഭാര്യയും എന്ന് കാണിക്കുന്ന ജനന സർട്ടിഫിക്കറ്റ് വേണമെന്നാണ് അനൂപ് ആവശ്യപ്പെട്ടത്, അതിനിടെ ബർത്ത് റജിസ്റ്ററിൽ ഒരു റോസ് നിറത്തിലുള്ള പേപ്പറുമായി അനൂപ് സമീപിക്കുകയായിരുന്നു. ഈ പേപ്പർ ലഭിച്ചിരിക്കുന്നത് ആശുപത്രിയില്‍ നിന്നുതന്നെയാണ്. ഇത് നല്‍കിയത് ആരെന്ന് തനിക്കറിയില്ല. മെഡിക്കൽ സൂപ്രണ്ട് പറയുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നത്, പ്രശ്നം വന്നപ്പോൾ താൻ മാത്രം സസ്പെൻഷനിലായി. മുഴുവൻ വിഷയങ്ങളും തന്റെ തലയിൽ കെട്ടിവച്ചു കേസിൽ ഒറ്റപ്പെടുകയാണെന്നും അനിൽ കുമാർ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ടു നഗരസഭ ജീവനക്കാരിക്കെതിരെ മെഡിക്കൽ കോളേജും മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ ജീവനക്കാരിയും പൊലീസിൽ പരാതി നൽകി. കേസിൽ കളമശ്ശേരി പോലീസ് അന്വേഷണം നടത്തി വരികയാണ്. വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത് സംഭവം വിവാദമായതിനെ തുടർന്ന് അനിൽകുമാര്‍ സസ്പെന്‍ഷനിലാണ്.

Eng­lish Sum­ma­ry: The accused said that the super­in­ten­dent had pre­pared the fake birth certificate

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.