22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

ഫേസ്ബുക്ക് പരിചയം; 11 വയസ്സുകാരിയെ തട്ടികൊണ്ടുപോയി ഒന്നര വർഷത്തോളം ബലാത്സംഗം ചെയ്തു പ്രതി പിടിയില്‍

Janayugom Webdesk
മുംബൈ
May 30, 2023 8:34 pm

മഹാരാഷ്ട്രയില്‍ 11 വയസുകാരിയെ തടങ്കലില്‍ പാര്‍പ്പിച്ച് ഒന്നര വര്‍ഷത്തോളം ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയ 2021 ഡിസംബർ 24 മുതലാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മുറിയില്‍ നിന്ന് ലഭിച്ച രണ്ട് മൊബൈൽ നമ്പറില്‍ ഒന്നില്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടി ഹൈദരാബാദിലാണുള്ളതെന്ന് ഷെയ്ഖ് എന്നയാള്‍ പറഞ്ഞത്. 

പെണ്‍കുട്ടി ഇനി വീട്ടിലേക്ക് തിരികെ വരില്ല അവളെ മറക്കാനും വീട്ടുകാരോട് അയാള്‍ പറഞ്ഞു. മൊബൈൽ നമ്പർ വഴി ലൊക്കേഷൻ കണ്ടെത്തിയ പൊലീസ്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മനുദ്ദീൻ ബാദുരയ എന്ന പ്രതിയെ ലാത്തൂരിലെ ഔരാദ് ഷാജാനി ഏരിയയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഉത്തർപ്രദേശ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് പെണ്‍കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ചു. പോക്‌സോ നിയമ പ്രകാരമാണ് ബാദുരെയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry; The accused was arrest­ed after kid­nap­ping an 11-year-old girl and rap­ing her for one and a half years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.