അന്തിക്കാട് പുളിക്കൽ വീട്ടിൽ സിബിനെ (28) ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച താണ്ടിയേക്കൽ വീട്ടിൽ നവീനെ (39)അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സിബിന്റെ അനുജൻ വിബിനെ നവീൻ കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് അന്തിക്കാട് വച്ച് നവീൻ കൈമഴു കൊണ്ട് തലയിൽ വെട്ടുകയും വിബിനെ മര്‍ദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. നവീന് എതിരെ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസും, വീട് കയറി ആക്രമിച്ച് നാശനഷ്ടം വരുത്തിയതിനുള്ള കേസും, സ്ത്രീയെ മാനഹാനി വരുത്തിയതിനുള്ള കേസുകളും അടക്കം 5 ക്രിമിനൽ കേസുകളുണ്ട്. അന്തിക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ സുബിന്ദ്, അഭിലാഷ്, കൃഷ്ണദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, ഷാജു, മഹേഷ് എന്നിവരാണ് നവീനെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.