18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 6, 2024
November 28, 2024
November 23, 2024
November 22, 2024
November 15, 2024
November 9, 2024
October 18, 2024
October 18, 2024

കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ പ്രതിക്ക് 12 വർഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ

Janayugom Webdesk
ചേർത്തല
December 13, 2024 6:57 pm

കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിന് വിധേയനാക്കിയെന്ന കേസിൽ പ്രതിക്ക് 12 വർഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ. ചേർത്തല നഗരസഭ 24ാം വാർഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര കാരോട് പ്ലാമൂട്ട് തൈവിളാകത്ത് മേലെതട്ട് പുത്തൻവീട്ടിൽ പുഷ്പാകരൻ(64) നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ)ശിക്ഷിച്ചത്.ചേർത്തല നഗരസഭ 24ാം വാർഡിലെ വാടക വീട്ടിൽ മർമ്മ തിരുമ്മു കളരി പയറ്റ് സംഘം നടത്തിവരികയായിരുന്നു പ്രതി. ഇവിടെകളരി അഭ്യസിക്കുന്നതിനായെത്തിയ ആൺകുട്ടിയെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് കളരിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇത് മറ്റൊരു ദിവസവും തുടർന്നു. 2022 ജൂണിലായിരുന്നു സംഭവം. 

ഇതിനെ തുടർന്ന് കളരിയിൽ പോകുന്നതിന് വിമുഖത കാണിച്ച കുട്ടിയോട് രക്ഷിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ആൾ ഉപദ്രവിച്ചതിനും ഒന്നിൽ കൂടുതൽ തവണ ഉപദ്രവിച്ചതിനുമടക്കം വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിനോട് കോടതി ശുപാർശ ചെയ്തു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെയും 16 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി.ചേർത്തല സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന വി ജെ ആന്റണിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സിവിൽ പോലീസ് ഓഫിസർമാരായ കെ നിധി, ഷൈനിമോൾ എന്നിവരും പ്രോസിക്യൂഷൻ വിംഗിലെ ഓഫിസർമാരായ എ സുനിത, ടി എസ് രതീഷ് എന്നിവരും പങ്കാളികളായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ ബീന കാർത്തികേയൻ, അഡ്വ വി എൽ ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.