23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

വാക്കുതര്‍ക്കത്തില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികളെ പിടികൂടി

Janayugom Webdesk
നെടുങ്കണ്ടം
January 17, 2023 4:03 pm

ഉത്സവത്തിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതികളില്‍ മൂന്ന് പേരെ ഉടുമ്പന്‍ചോല പൊലീസ് പിടികൂടി. വട്ടപ്പാറ കാറ്റുതി അമ്പലത്തിലെ ഉത്സവത്തിനിടയില്‍ പ്രതികളുടെ മകനുമായി തര്‍ക്കം നടന്നിരുന്നു. ഇതിനുപിന്നാലെ എത്തിയ എട്ടംഗ സംഘമാണ് പ്രദേശവാസിയായ മുരുകന്‍ (44)നെ വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. ചെമ്മണ്ണാര്‍ പാറപ്പെട്ടി വീട്ടീല്‍ അരുണ്‍ (22), ചെമ്മണ്ണാര്‍ അബിന്‍ (21) വട്ടപ്പാറ നരിക്കുന്നേല്‍ വീട്ടില്‍ വിഷ്ണു (27) എന്നിവരെയാണ് ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രധാന പ്രതി അടക്കം അഞ്ചോളം പ്രതികള്‍ തമിഴ്‌നാട്ടിലും വിവിധ മറ്റ് സംസ്ഥാനങ്ങളില്‍ കടന്നിരിക്കുന്ന വിവരമാണ് ലഭിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ മൂവരെയും കോടതിയില്‍ ഹാജരാക്കി. ഇരു കൈകള്‍ക്കും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് മധുര മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് മുരുകന്‍. ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അബ്ദുല്‍ഖനി എസ്‌ഐ മാരായ ഷാജി എബ്രഹാം, ഷിബു മോഹന്‍, എഎസ്‌ഐ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടത്തിയത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി ഉടുമ്പന്‍ചോല എസ്എച്ച്ഒ പറഞ്ഞു. 

Eng­lish Sum­ma­ry: The accused who hacked the young man dur­ing the ver­bal dis­pute were arrested

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.