21 February 2025, Friday
KSFE Galaxy Chits Banner 2

Related news

February 21, 2025
February 1, 2025
January 28, 2025
January 28, 2025
January 19, 2025
January 18, 2025
December 25, 2024
December 19, 2024
December 18, 2024
December 16, 2024

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

Janayugom Webdesk
കോഴിക്കോട്
August 17, 2024 10:03 pm

ഇടവഴിയിൽ വെച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. മാങ്കാവ് സ്വദേശി ഫാസിലിനെയാണ് പന്നിയങ്കര പൊലീസ് ഹൈലൈറ്റിന് മാളിന് സമീപം വച്ച് പിടികൂടിയത്. കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു സംഭവം. കണ്ണഞ്ചേരി ഭാഗത്തുള്ള ഇടവഴിയിലൂടെ സ്കൂളിലേക്ക് തനിച്ച് നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ പിന്നാലെയെത്തിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കടന്നുപിടിച്ച് പീ‍ഡിപ്പിക്കുകായയിരുന്നു. പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ഇല്ലാതിരുന്ന കേസിൽ ദിവസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടുന്നത്. പത്തനംതിട്ടയിൽ സമാനമായ കുറ്റകൃത്യം ചെയ്ത് ജാമ്യത്തിലിരിക്കെയാണ് പ്രതി സമാനമായ കുറ്റകൃത്യം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

TOP NEWS

February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.