12 February 2026, Thursday

Related news

February 11, 2026
February 11, 2026
February 10, 2026
February 6, 2026
February 6, 2026
February 6, 2026
January 31, 2026
January 24, 2026
January 16, 2026
January 15, 2026

പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തു

Janayugom Webdesk
കൊല്ലം
November 8, 2024 8:57 pm

പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപുരയില്‍ മിഥുന്‍ (27) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
സമൂഹമാധ്യമം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലായ പ്രതി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും തുടര്‍ന്ന് തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇന്‍സ്പെക്ടര്‍ ഉമറുള്‍ ഫറൂക്കിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ശ്രീജിത്ത്, സന്തോഷ്കുമാര്‍ സിപിഒമാരായ സാജ്, രാജീവ്കുമാര്‍, അനിതാകുമാരി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.