13 December 2025, Saturday

Related news

December 12, 2025
December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025

കാമുകിയെ കാറിടിച്ച് കൊ ലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ

Janayugom Webdesk
ആലപ്പുഴ
July 17, 2025 6:53 pm

പ്രണയ ബന്ധത്തിൽ നിന്നും കാമുകി പിൻമാറിയ വിരോധം മൂലം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാമുകനായ പ്രതിയെ മൂന്ന് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. നൂറനാട് ഇടപ്പോൺ മുറിയിൽ ഐരാണിക്കുടി വിഷ്ണു ഭവനിൽ വിപിൻ( 37) നെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി III ജഡ്ജി ഷുഹൈബ് ആണ് വിധി പ്രസ്താവിച്ചത്. 2011 ഫെബ്രുവരി 10ന് രാവിലെ ആയിരുന്നു കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജംഗ്ഷന് സമീപം ബസ് കയറാൻ നിന്ന യുവതിയെ പ്രതി ഓടിച്ചു വന്ന സാൻട്രോ കാർ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നൂറനാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ പി കെ ശ്രീധരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സിവിൽ പോലീസ് ഓഫീസർ അമൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വക്കേറ്റ് സി വിധു, എൻ ബി ഷാരി എന്നിവർ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.