ഇരുളം മാതമംഗലത്ത് ഭാര്യയേയും ഭാര്യാമാതാവിനേയും ബന്ധുവിനേയും യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കുന്നുപുറത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ലിജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അശ്വതിയുടെ ഭര്‍ത്താവ് കുപ്പാടി സ്വദേശി ചെട്ടിയാംകണ്ടി ജിനു(40) ആണ് ആക്രമിച്ചത്. സംഭവശേഷം രക്ഷപെട്ട ജിനുവിനെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്.
കുടുംബപ്രശ്നമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീടിന് പുറത്ത് പതിയിരുന്ന ജിനു മൂവരെയും ആക്രമിക്കുകയായിരുന്നു. ആശ്വതിക്കാണ് ആദ്യം ചുറ്റികകൊണ്ട് അടിയേറ്റത്. ബഹളംകേട്ട് രക്ഷിക്കാനായെത്തിയപ്പോഴാണ് സുമതിക്കും ബിജിക്കും അടിയേറ്റു. സാരമായി പരിക്കേറ്റ സുമതിയേയും അശ്വതിയേയും നാട്ടുകാര്‍ ചേര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് കേണിച്ചിറ സ്റ്റേഷനില്‍നിന്നെത്തിയ പോലീസുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ ജിനുവിനെ അവശനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാണോയെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് ഇയാളെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പരിശോധനകളില്‍ വിഷം കഴിച്ചതല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ജിനുവുമായി പിണങ്ങി അശ്വതിയും മക്കളും മാതമംഗലത്തുള്ള അമ്മ സുമതിയോടൊപ്പമാണ് താമസിക്കുകയായിരുന്നു.
English Summary: The accused who tried to kill his wife and relatives with a hammer was found dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.