23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

പണം കടം വാങ്ങിയതിനെ ചൊല്ലി തർക്കം; യുവാവിന്റെ കഴുത്തറത്ത നിലയില്‍, അറസ്റ്റ്

Janayugom Webdesk
കൊച്ചി
August 29, 2023 7:13 pm

പണം കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ കഴുത്തറത്തു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടമുകള്‍ കുരീക്കോട് വീട്ടില്‍ നാദിര്‍ഷ (24), പടമുകള്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ അബിനാസ് (23) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

പടമുകള്‍ പാലച്ചുവട് ജങ്ഷന് സമീപം നില്‍ക്കുകയായിരുന്ന അബ്ദുല്‍റാസികിനെ ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികള്‍ ആക്രമിച്ചത്. കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും പിന്നീട് കഴുത്തില്‍ ചുറ്റിപ്പിടിച്ച് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നു. പ്രതികളായ നാദിര്‍ഷയും അബിനാസും മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തൃക്കാക്കര സിഐ ആര്‍ ഷാബു പറഞ്ഞു. ഇവര്‍ക്കെതിരേ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: The accused who tried to kill the youth were arrested
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.