4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ പിടികൂടി

Janayugom Webdesk
ചിറ്റാര്‍
March 30, 2025 10:56 am

ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തു. 2013 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി സീതത്തോട് മണിയൻപറമ്പിൽ രാജേഷ് എന്ന പ്രശാന്ത് (46) ആണ് ഇന്നലെ ചിറ്റാർ പൊലീസിന്റെ പിടിയിലായത്. അന്ന് കണ്ടക്ടർ ആയി ജോലി നോക്കിയ സ്വകാര്യ ബസിൽ, സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ കയറിയ 15 കാരിയെ അധിക്ഷേപിച്ചുകൊണ്ട് പിൻ കഴുത്തിൽ അടിക്കുകയും, മാനഹാനിയുണ്ടാക്കുകയും ചെയ്തു എന്നതായിരുന്നു കേസ്. അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. നിലവിൽ ഇയാൾക്കെതിരെ വാറന്റ് ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.