19 February 2026, Thursday

Related news

February 15, 2026
February 12, 2026
February 3, 2026
January 29, 2026
January 21, 2026
January 17, 2026
January 15, 2026
January 15, 2026
January 14, 2026
January 7, 2026

മഹാരാഷ്ട്രയിലും, ജാര്‍ഖണ്ഡിലും ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 18, 2024 10:42 am

നിയസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും, ജാര്‍ഖണ്ഡിലും ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നു. ദേശീയ നേതാക്കൾ നേതൃത്വം നൽകിയ റാലികളോടെയാണ്‌ കൊട്ടിക്കലാശം. മഹാരാഷ്‌ട്രയിൽ മഹാ വികാസ്‌ അഘാഡി അധികാരത്തിലേറുമെന്നാണ്‌ പ്രീ പോൾ ഫലങ്ങൾ. 151 മുതൽ 162 വരെ സീറ്റുകൾ മഹാ വികാസ് സഖ്യം നേടുമെന്നുമാണ്‌ പ്രവചനം.

288 അംഗങ്ങളുള്ള ഭരണകക്ഷിയായ മഹായുതി 115 മുതൽ 128 സീറ്റുകളിലേക്ക്‌ ചുരുങ്ങുമെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.4,140 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.ജാർഖണ്ഡിൽ 38 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. 23നാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.