17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 8, 2024
July 11, 2024
April 26, 2024
March 21, 2024
December 15, 2023
December 13, 2023
December 10, 2023
December 6, 2023
December 3, 2023
October 9, 2023

വൈഗയ്ക്ക് തുടക്കം കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 25, 2023 10:27 pm

കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പുവരുത്തുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാർഷികോല്പന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാർഷിക പ്രദർശനത്തിന്റെയും ശില്പശാലയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മഹാപ്രളയവും കോവിഡ് മഹാമാരിയും തീര്‍ത്ത പ്രതിസന്ധിക്കിടയിലും 2021–22 വര്‍ഷത്തില്‍ മേഖലയില്‍ 4.64 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴി‍‌ഞ്ഞുവെന്നത് ശ്രദ്ധേയമായ നേട്ടമാണ്. സംസ്ഥാനം നടത്തിയ നിരന്തര പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിനു പിന്നില്‍. കോവിഡ് അതിരൂക്ഷമായപ്പോള്‍ ഉണ്ടായ കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ ആരംഭിച്ച സുഭിക്ഷാ കേരളം പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു. അതിന്റെ ഭാഗമായി 35,000 ഏക്കറിലധികം നിലം തരിശുരഹിതമായി.

പച്ചക്കറികള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചുകൊണ്ട് താങ്ങുവില പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്. 16 പഴം, പച്ചക്കറി ഇനങ്ങള്‍ക്ക് തറവില പ്രഖ്യാപിച്ചതു കൂടാതെ 27 ഇനം വിളകള്‍ക്ക് പ്രീമിയം നിരക്കില്‍ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി. നെല്‍വയലുകള്‍ക്ക് ഇന്‍ഷുറന്‍സ് ഈ വര്‍ഷം മുതല്‍ 3,000 രൂപയായി ഉയര്‍ത്തുകയും ചെയ്തു.
11 വകുപ്പുകളുടെ പിന്തുണയോടെ മൂല്യവർധന കൃഷി മിഷൻ എന്ന ഒരു വലിയ പദ്ധതി സംസ്ഥാനത്ത് ലോകബാങ്ക് സഹായത്തോടെ ഉടനെ നടപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. മൂല്യവർധിത കാർഷികോല്പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി കർഷകരുടെ കൂടെ പങ്കാളിത്തമുള്ള കാബ്‌കോ മൂന്നാം നൂറുദിന പദ്ധതികളുടെ ഭാഗമായി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വൈഗയുടെ ഭാഗമായി 50 സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഡിപിആർ ക്ലിനിക്ക് വഴി വിശദമായ പദ്ധതിരേഖകൾ നൽകുമെന്നും, ബിസിനസ്(ബിടുബി) മീറ്റ്, അഗ്രി ഹാക്കത്തോൺ എന്നിവ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പരിപാടിയില്‍ പത്മശ്രീ ചെറുവയൽ രാമൻ, നബാർഡ് ചെയർമാൻ കെ വി ഷാജി എന്നിവരെ ആദരിച്ചു. കൃഷിവകുപ്പിന്റെ മൂല്യവർധിത ഉല്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന ബ്രാൻഡായ ‘കേരൾ അഗ്രോ’ യുടെ ലോഗോ മന്ത്രി പി പ്രസാദ് നബാർഡ് ചെയർമാൻ കെ വി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. സിക്കിം കൃഷി മൃഗസംരക്ഷണ മന്ത്രി ലോക് നാഥ് ശർമ്മ, അരുണാചൽ പ്രദേശ് കൃഷി മൃഗസംരക്ഷണ മന്ത്രി ടഗേ ടകി, ഹിമാചൽ പ്രദേശ് കൃഷി മൃഗസംരക്ഷണ മന്ത്രി ചന്ദേർകുമാർ, അപേഡേ ജനറൽ മാനേജർ ആർ രവീന്ദ്ര എന്നിവർ സംസാരിച്ചു. കാർഷികോല്പാദന കമ്മിഷണർ ബി അശോക് സ്വാഗതവും കൃഷി ഡയറക്ടർ അഞ്ജു കെ എസ് നന്ദിയും പറഞ്ഞു.
മാര്‍ച്ച് രണ്ട് വരെയാണ് മേള. 18 വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും, ഡിപിആര്‍ ക്ലിനിക്കിലൂടെ തയ്യാറാക്കിയ ഡിപിആറുകളുടെ വിതരണം, കര്‍ഷകര്‍ക്ക് നേരിട്ട് വ്യാപാര കരാറില്‍ ഏര്‍പ്പെടാനുള്ള അവസരമായി ബിസിനസ് മീറ്റ് എന്നിവ( ബി2ബി) നടക്കും. കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന 210 ലേറെ പ്രദര്‍ശന സ്റ്റാളുകള്‍, കലാപരിപാടികള്‍ എന്നിവയും വൈഗയുടെ ഭാഗമായി നടക്കും. 

Eng­lish Sum­ma­ry: The aim of start­ing Vaiga is to ensure income for farm­ers: Chief Minister

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.