
ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈമാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് നീട്ടിയത്. പാകിസ്താൻ വിമാനങ്ങൾക്കെതിരെ ഇന്ത്യ ചുമത്തിയ വിലക്കും വരും ദിവസങ്ങളിൽ നീട്ടിയേക്കും.
പാകിസ്താൻ വ്യോമ മേഖല അടച്ചിരിക്കുന്നത് ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദൂരം കൂടിയ ബദൽ റൂട്ടുകളാണ് ഇവ ഉപയോഗിക്കുന്നത്. ഇന്ത്യ, പാകിസ്താൻ സർക്കാരുകളുടെയും കമ്പനികളുടെയും വിമാനങ്ങളാണ് പരസ്പരം വിലക്കിയിരിക്കുന്നത്.
ഇന്ത്യൻ വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതിന് വ്യോമപാത അടച്ച നടപടിയിൽ പാകിസ്താന് 1240 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടി നൽകുന്നതിന്‍റെ ഭാഗമായി ഇന്ത്യ പാകിസ്താനുമായുള്ള സിന്ധൂ നദീജല കരാറിൽ നിന്ന് പിൻമാറിയിരുന്നു. ഇതിന് പ്രതികാരമായാണ് പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമയാന പാതയിൽ വിലക്കേർപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.