6 October 2024, Sunday
KSFE Galaxy Chits Banner 2

ആലപ്പുഴ ഒരുങ്ങി; എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്ച കൊടിയുയരും

Janayugom Webdesk
ആലപ്പുഴ
April 16, 2022 4:35 pm

ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിന്റെ 45 -ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ ഒരുങ്ങി. 24 വർഷങ്ങൾക്ക് ശേഷം പുന്നപ്ര വയലാർ സമരത്തിന്റെ പൈതൃകം പേറുന്ന മണ്ണ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീർ, സെക്രട്ടറി ജെ അരുൺബാബു, സ്വാഗതസംഘം ചെയർമാൻ ടി ജെ ആഞ്ചലോസ്, ജനറൽ കൺവീനർ അസ്ലം ഷാ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സി കെ സതീഷ്കുമാർ നഗറിൽ ( ടിവി തോമസ് സ്മാരക ടൗൺ ഹാൾ) ആണ് സമ്മേളനം ചേരുന്നത്. തിങ്കള്‍ രാവിലെ വയലാറിൽ സി കെ സതീഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജാഥാ ക്യാപ്റ്റൻ നിമിഷാ രാജുവിന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പതാകയും വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വച്ച് ജാഥാ ക്യാപ്റ്റൻ മോഹിതാ മോഹന് റവന്യു മന്ത്രി കെ രാജൻ ദീപശിഖയും കൈമാറും.

നാടൻ കലാ രൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പതാക, ദീപശിഖ ജാഥകൾ താങ്കളാഴ്ച രാവിലെ പത്തിന് സമ്മേളന നഗറിൽ സംഗമിക്കും. ദീപശിഖ മുൻ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദും പതാക മുൻ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും ഏറ്റുവാങ്ങും. തുടർന്ന് സംസ്ഥാന പ്രസിഡന്റ് പി കബീർ പതാക ഉയർത്തും. 10:30ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘ, ചെയർമാൻ ടി ജെ ആഞ്ചലോസ് സ്വാഗതം പറയും.

ദേശിയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, പ്രസിഡന്റ് ശുഭം ബാനർജി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ചേരുന്ന സാംസ്കാരിക സദസ് സിപിഐ ദേശിയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വയലാർ ശരത് ചന്ദ്ര വർമ്മ അധ്യക്ഷനാകും. 19 ന് രാവിലെ 10 ന് ’ ദേശിയ വിദ്യാഭ്യാസ നയം നടപ്പിലാക്കപ്പെടുമ്പോൾ ’ എന്ന വിഷയത്തിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പി സന്തോഷ് കുമാർ എംപി മോഡറേറ്ററാവും.

സിപിഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി, നേതാക്കളായ കെ ഇ ഇസ്മായിൽ, കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ മന്ത്രിമാരായ പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആർ അനിൽ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. വാർത്താ സമ്മേളനത്തിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിപിൻദാസ്, ജില്ലാ പ്രസിഡന്റ് യു അമൽ തുടങ്ങിയവർ പങ്കെടുത്തു.

Eng­lishs sum­ma­ry; The AISF state con­ven­tion will be flagged off on Monday

You may also like this video’;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.