
അഖിലേന്ത്യാ കിസാൻസഭ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന വാഹന പ്രചരണ ജാഥ സമാപിച്ചു.
1972ലെ വന നിയമത്തില്‍ ഭേദഗതി വരുത്തുക, ജനങ്ങള്‍ക്ക് ജീവഹാനി ഉണ്ടാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന വമ്പിച്ച നാശ നഷ്ടങ്ങള്‍ പരിഹരിക്കാനാവശ്യമായ പാക്കേജ് നടപ്പാക്കുക, ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ വരുന്നത് പ്രതിരോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വാഹന പ്രചരണ ജാഥ. കിസാന്‍സഭ ജില്ല സെക്രട്ടറി ഇ സൈതലവി ജാഥ ക്യാപ്റ്റനും, സംസ്ഥാന കൗണ്‍സില്‍ അംഗം എം എ അജയകുമാര്‍ വൈസ്. ക്യാപ്റ്റനും, കെ ടി അബ്ദുറഹ്മാന്‍ ഡയറക്ടറുമായ ജാഥ കഴിഞ്ഞ ദിവസം അരീക്കോട് കിസാന്‍സഭ ദേശീയ കൗണ്‍സില്‍ അംഗം പി തുളസിദാസ് മേനോന്‍ ഉദ്ഘാടനം ചെയ്തതോടെയാണ് പര്യടനം ആരംഭിച്ചത്.
തുടര്‍ന്ന് എടവണ്ണ, മമ്പാട്, കാരപ്പുറം, കരുളായി, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട്, പാണ്ടിക്കാട്, പട്ടിക്കാട്, കോഴിക്കോട്ട് പറമ്പ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പന്തല്ലൂരില്‍ സമാപിച്ചു. സമാപന പൊതുയോഗം ജില്ല പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിന്റ് കെ പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം എ ഹക്കീം, രാജേന്ദ്ര ബാബു എന്നിവര്‍ സംസാരിച്ചു. വിവിധ പര്യടന കേന്ദ്രങ്ങളില്‍ ജാഥ അംഗങ്ങളായ എ പി രാജഗോപാല്‍, എം കെ പ്രദീപ് മേനോന്‍, പുലത്ത് കുഞ്ഞു, ഷമീര്‍ പടവണ്ണ, നാസര്‍ ഡിബോണ, സി ടി ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.